നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടുദിവസം മുൻപ് തുടങ്ങിയ ശക്തമായ മഴ ബാംഗ്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും തുടരുകയാണ്. ......
ഒമിക്രോൺ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്ലാൻഡ് എന്നിവിടങ്ങളിൽ കേസുകൾ പെട്ടെന്ന് കൂടിയതിനാൽ കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ......
ചെങ്ങമനാട് മൂഴിക്കുളത്ത് മൂന്നു വയസ്സുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ, സന്ധ്യയുടെ കുറ്റസമ്മതം സമൂഹത്തെ ഞെട്ടിച്ചു. എന്നാൽ, ഈ ദാരുണത്തിലേക്ക് സന്ധ്യയെ നയിച്ച സാഹചര്യങ്ങൾക്കും, ഭർത്താവ് സുഭാഷിന്റെ പങ്കിനുമാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്.
മാനസിക പീഡനവും ഒറ്റപ്പെടലും:
സന്ധ്യ ഭർത്താവിന്റെ വീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടിരുന്നുവെന്ന് അമ്മയും കുടുംബവും വ്യക്തമാക്കുന്നു.
വിവാഹം കഴിഞ്ഞ ആദ്യകാലത്ത് നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് ഭർത്താവും ഭർത്തൃമാതാവും സന്ധ്യയെ നിരന്തരം കുറ്റപ്പെടുത്തി, മാനസികമായി തളർത്തിയിരുന്നു. ......
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതിയിൽ ഉയർന്ന പ്രധാന ചോദ്യം ഇസ്ലാം വിശ്വാസിയെ നിശ്ചയിക്കുന്നതാര് എന്നത്. ഹർജിക്കാരാണ് ഇതുസംബന്ധിച്ച സുപ്രധാന ചോദ്യം ഉന്നയിച്ചത്. ......
കന്നഡ സാഹിത്യരംഗത്ത് നവോന്മേഷം പകരുന്നതാണ് ബാനു മുസ്താഖിന്റെ ഹാർട്ട് ലാമ്പ്(ഹൃദയദീപം) എന്ന പുസ്തകം ഇത്തവണത്തെ ബുക്കർ പ്രൈസിന് അർഹമായി എന്ന വാർത്ത. ഇന്നലെ ലണ്ടനിൽ നടന്ന ചടങ്ങിൽ ബാനു മുസ്താഖ് സാഭിമാനം ബുക്കർ പ്രൈസ് ഏറ്റുവാങ്ങി.ഈപുരസ്കാരം നേടുന്ന ആദ്യത്തെ കന്നഡ എഴുത്തുകാരിയാണ് ബാനു.
(2013ൽ യു ആർ അനന്തമൂർത്തിയുടെ പുസ്തകം മാൻ ബുക്കർ പുരസ്കാരത്തിന് പരിഗണിച്ചിരുന്നു) മാക്സ് പോർട്ടർ തലവനായ ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളുടെ ആദ്യപട്ടികയിൽ ഹാർട്ട് ലാമ്പ് ഉൾപ്പെട്ടിരുന്നു.പതിനൊന്ന് കഥകളുടെ സമാഹാരമായ ഈ പുസ്തകം ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ......
ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതാണ് അടിപിടിയില്‍ കലാശിച്ചത്. പ്രതിശ്രുത വരനടക്കം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങള്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരിക്കേറ്റു.
കല്യാണത്തിന് വസ്ത്രമെടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ചൊവ്വാഴ്ച ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തി. ......